8-ാമത് കേരള രാജ്യാന്തര ഡോക്യുമെന്റ്‌റി
ഹ്രസ്വ ചലച്ചിത്ര മേളയില്‍ 15 വിഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് കാഴ്ചയുടെ
വിരുന്നേകാന്‍ പ്രേഷക്ഷകന് മുന്നിലെത്തുന്നത.് 5
വിഭാഗങ്ങളിലായി 72 മത്സര
ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലോങ്ങ് ഡോക്യുമെന്റ്‌റി വിഭാഗത്തില്‍ 6 ഉം
ഷോര്‍ട്ട് ഡോകുമെന്ററി
വിഭാഗത്തില്‍ 20 ഉം ചിത്രങ്ങള്‍ മത്സരത്തിനെത്തുമ്പോള്‍
ഷോര്‍ട്ട് ഫിക്ഷന്‍
വിഭാഗത്തില്‍ 28 ഉം മ്യൂസിക്ക് വീഡിയോ, ക്യാമ്പസ് വിഭാഗങ്ങളിലായി 18 ചിത്രങ്ങളും ഈ
വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
സ്പാനിഷ്
സംവിധായകന്‍ ഷാവിര്‍ എസ്പധോയുടെ ട്രാന്‌സ് നസ്‌റിനും ഇംഗ്ലീഷ് ചിത്രമായ ദി ഫോണ്‍
കോളുമാണ് ഉദ്ഘാടന ചിത്രങ്ങള്‍.
മത്സരവിഭാഗം
കൂടാതെ ഷോര്‍ട്ട് ഫിക്ഷന്‍, ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട്
്‌ഡോകുമെന്ററി, ആനിമേഷന്‍,രാജ്യാന്തര വിഭാഗം, ഡയറക്ടര്‍ ഫോക്കസ്,കണ്‍ട്രി ഫോക്കസ്,
സംഗീത ശില്പം,ജൂറി ഫിലിംസ്, ഐ.ഡി.എ തിരഞ്ഞെടുത്ത ചിത്രങ്ങളും ഇനിയുള്ള അഞ്ചുനാള്‍
കാണികള്‍ക്ക് കാഴ്ച്ചയുടെ നവ്യാനുഭവങ്ങള്‍ സമ്മാനിക്കും.ഷോര്‍ട്ട് ഫിക്ഷന്‍, ലോങ്ങ് ഡോക്യുമെന്റ്‌റി, ഷോര്‍ട്ട് ഡോക്യുമെന്ററി
എന്നീ വിഭാഗങ്ങളിലായി 41 ചിത്രങ്ങള്‍ എത്തുമ്പോള്‍, ആനിമേഷന്‍ വിഭാഗത്തില്‍ 13
രാജ്യങ്ങളില്‍ നിന്നായി 15 ചിത്രങ്ങളാണ് കാഴ്ച്ചയുടെ
പുത്തന്‍ വിസ്മയങ്ങള്‍ തീര്‍്ക്കുക.
അന്താരാഷ്ട്ര വിഭാഗത്തില്‍ മികച്ച
ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ പുരസ്‌ക്കാരം നേടിയ സിറ്റിസണ്‍ ഫോര്‍ ഉള്‍്‌പ്പെടെ
27 ചിത്രങ്ങളും സംഗീത ശില്പം,ജൂറി ഫിലിംസ്, എന്നിവയില്‍ 16 ചിത്രങ്ങളും പ്രേക്ഷകനു
മുന്നിലെത്തും. ഡയറക്ടര്‍ ഫോക്കസ് വിഭാഗത്തില്‍ കാശ്മീരി സംവിധായകന്‍ അമിത്
ദത്തിന്റെ 10 ചിത്രങ്ങളും കണ്‍ട്രി ഫോക്കസില്‍ കൊറിയന്‍ സിനിമയുടെ ദിശൃ ചാരുത
ഒപ്പിയെടുത്ത 9 ചിത്രങ്ങളും ഹ്രസ്വ ചലച്ചിത്ര മേളയെ ആകര്‍ഷകമാക്കും.
No comments:
Post a Comment