8-ാമത് കേരള
രാജ്യാന്തര ഹ്രസ്വചലച്ചിത്രമേളയുടെ അവസാന ദിനമായ ഇന്നലെ (ജൂണ്‍ 30) പ്രദര്‍ശിപ്പിച്ച
മുപ്പതോളം ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് അവസ്മരണീയമായ ഓര്‍മ്മകള്‍
പകരുന്നതായിരുന്നു. ഷോട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ആധുനികതയില്‍ യാഥാസ്ഥികതയും
തമ്മിലുള്ള വൈരുദ്ധ്യങ്ങളെ ചിത്രീകരിച്ച 'ഗോയിങ് ഹോമ'ും റെയിവേക്രോസില്‍ ജോലി ചെയ്യുന്ന വൃദ്ധന്റെ കഥ പറഞ്ഞ 'ദി ഗേറ്റ് കീപ്പ'റും മനുഷ്യന്റെ നാഗരിക ജീവിതവും
ഏകാന്തതയും തമ്മിലുള്ള ബന്ധത്തെ തുറന്നുകാട്ടി. ഷോട്ട് ഡ്യോക്യുമെന്ററി മല്‍സരവിഭാഗത്തില്‍
പ്രദര്‍ശിപ്പിച്ച സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആസിഡാക്രമണങ്ങളുടെ കഥ പറഞ്ഞ 'സാക്രഡ്' ഉം മെട്രോ നഗരമായ മുംബയിലെ
ശൗചാലയങ്ങളുടെ അവസ്ഥയും അവ ഉപയോഗിക്കാന്‍ പേടിക്കുന്ന സ്ത്രീകളുടെയും കഥ പറഞ്ഞ 'ഇന്‍ഡിവന്‍സെബിള്‍ സ്‌പെയ്‌സ്' ഉം മികച്ച
ചിത്രങ്ങളാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി ആദിവാസികള്‍ക്കിടയില്‍
പ്രവര്‍ത്തിച്ച സിസ്റ്റര്‍ വല്‍സാ ജോണിന്റെ കഥ ചിത്രീകരിച്ച 'ടേക്കിങ് സൈഡ'ും മികവ് പുലര്‍ത്തി. ഫിലിം മേക്കര്‍
ഇന്‍ ഫോക്കസില്‍ അമിത് ദത്തയുടെ 'സോണി ചിതി'യും ആത്മഹത്യ ചെയ്ത കലാകാരന്‍ ജംഗാര്‍ സിങ് ശ്യാമിന്റെ കഥ പറഞ്ഞ 'ജംഗാര്‍ ഫിലിം-1' ഉം 'വെനീസ് കോര്‍ട്ട'ും പ്രദര്‍ശിപ്പിച്ചു.
ഷോട്ട് ഫിക്ഷന്‍
ഫോക്കസ് വിഭാഗത്തില്‍ 5 ചിത്രങ്ങളാണ് അവസാനദിവസം എത്തിയത്. ഇതില്‍ ആത്മാര്‍ത്ഥ
പ്രണയത്തിന് ജീവിതത്തിലുണ്ടാക്കാന്‍ കഴിയുന്ന മാറ്റങ്ങളുടെ കഥ മനോഹരമായി
ചിത്രീകരിച്ച 'സീ സീ' എന്ന മലയാളചിത്രം വൈകാരികതയുടെ തലങ്ങളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോയി.
കാശ്മീര്‍ താഴ്‌വരയിലെ ദൈനംദിന ജീവിതങ്ങള്‍ പച്ചയായി ചിത്രീകരിച്ച 'ദി മോര്‍നെഴ്‌സ്' മധ്യവര്‍ഗ്ഗ കുടുംബത്തിലെ
കൗമാരക്കാരന്റെ ജീവിതവും വികാരങ്ങളും ക്യാമറയില്‍ പകര്‍ത്തിയ പുതിയ ചിന്തകള്‍
പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രങ്ങളായിരുന്നു. തിയേറ്ററിനകത്തും പുറത്തും ഇന്നലെ
ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ഷാബില്‍കൃഷ്ണ സംവിധാനം ചെയ്ത 'ലിവിംഗ് ദി ഗ്രീന്‍ ഡ്രീം' ആണ്. മരുഭൂമിക്കു
സമാനമായ പ്രദേശത്ത് ജൈവകൃഷി സാധ്യമാണെന്ന് ജീവിതം കൊണ്ട് തെളിയിച്ച കര്‍ഷകന്റെ
കഥയാണ് ഈ ചിത്രം തിരശ്ശീലയില്‍ അവതരിപ്പിച്ചത്. സാഹചര്യങ്ങളുണ്ടായിട്ടും കൃഷിയില്‍
നിന്നകലുന്ന സമൂഹത്തിന് മുന്നില്‍ ചോദ്യങ്ങളുയര്‍ത്താന്‍ ഈ ഹൃസ്വചിത്രത്തിന്
സാധിച്ചു. ഷോട്ട് ഡോക്യുമെന്ററി ഫോക്കസ് വിഭാഗത്തിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടത്.
ഭൂതകാലത്തെ
ഭയന്ന് ജീവിക്കേണ്ടിവരുന്ന മനുഷ്യന്റെ കഥ പറഞ്ഞ 'എവരിതിങ്‌സ് ആള്‍റൈറ്റ്' ഉള്‍പ്പടെ മൂന്നു
ചിത്രങ്ങള്‍ രാജ്യാന്തര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ചു. സാങ്കേതികവിദ്യയുടെ
സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയ 'റോക്ക്‌സ് ഇന്‍
മൈ പോക്കറ്റ്‌സ്' എന്ന അനിമേഷന്‍ ചിത്രം കാണികള്‍ക്ക്
അവസ്മരണീയമായി. കൊറിയന്‍ സിനിമയുടെ പുതുതലങ്ങള്‍ പങ്കുവച്ച ഓര്‍ഡിനറി ഫാമിലി ഉള്‍പ്പടെ
മൂന്നു ചിത്രങ്ങള്‍ മേളയുടെ അവസാന മണിക്കൂറുകളെ സമ്പന്നമാക്കി.
No comments:
Post a Comment