സംവിധായകന്റെ സത്വം
പേറുന്നവയായിരിക്കണം ഓരോ സൃഷ്ടിയും എന്ന് ഔഡ്രിയസ് സ്റ്റോണിസ് പറഞ്ഞു. രാജ്യാന്തര
ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍ നടന്ന മാസ്റ്റര്‍ ക്ലാസില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമറയ്ക്കു മുന്നില്‍ കാണുന്നവയെല്ലാം
സിനിമയാക്കാന്‍ സാധിക്കും. ഓരോ ഷോട്ടിനും കൃത്യമായ ഉത്തരം പറയാന്‍ സംവിധായകന്‍
ബാധ്യസ്ഥനാണ്. അഭിനയിച്ച് ഫലിപ്പിക്കുമ്പോള്‍ സംഭവങ്ങള്‍ മൗലികത
നഷ്ടമാകുന്നതുകൊണ്ടാണ് യാഥാര്‍ത്ഥ്യം ചിത്രീകരിക്കാന്‍ ഡോക്യുമെന്ററികള്‍ സംവിധാനം
ചെയ്യുന്നത്. കാലത്തിന്റെ പരിണാമം സിനിമാ നിര്‍മ്മാണത്തിന്റെ വെല്ലുവിളികള്‍ക്ക്
പലഭാവങ്ങള്‍ പകര്‍ന്നു. ശക്തമായ പ്രതിഭിംബങ്ങള്‍ ഉണ്ടെങ്കില്‍ ശബ്ദത്തിന്റെ
സഹായമില്ലാതെയും സംവിധായകന് പ്രേക്ഷകരോട് സംവദിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം
പറഞ്ഞു. ബംഗളുരു ഫിലിം ഫെസ്റ്റിവിലില്‍ പ്രതിനിധിയായ ആനന്ദ് ഭരതരാജ് സെക്ഷന്‍
മോഡറേറ്റ് ചെയ്തു.
No comments:
Post a Comment