ബിഗ് സ്‌ക്രീനുകളെക്കാള്‍
യുവജനങ്ങള്‍ക്ക് പ്രിയം തങ്ങളുടെ കൈയ്യിലൊതുങ്ങുന്ന ഫോണ്‍ സ്‌ക്രീനുകളാണെന്ന് പൂനെ
ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഉപദേഷ്ടാവ് സമര്‍ നകാഡെ പറഞ്ഞു. രാജ്യാന്തര
ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ച് നിളയില്‍ നടന്ന മാസ്റ്റര്‍ ക്ലാസില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യയുടെ പുരോഗതി സിനിമയിലെ കുത്തകവല്‍ക്കരണം
അവസാനിപ്പിച്ചു. ഡോക്യുമെന്ററികള്‍ സമൂഹത്തിന്റെയും സ്വത്വത്തിന്റെയും പുനരാവിഷ്‌കരണമാണ്.
നിരീക്ഷണങ്ങളും യാഥാര്‍ത്ഥ്യങ്ങളും വേര്‍തിരിച്ചു കാണുവാന്‍ ഡോക്യുമെന്ററികളിലൂടെ
സാധ്യമാണ്. ഡോക്യുമെന്ററി എന്ന ബൃഹത് മാധ്യമത്തെ ടെലിവിഷന്റെ
ചട്ടക്കൂടുകളിലൊതുക്കാതെ അവയുടെ അനന്ത സാധ്യതയെക്കുറിച്ച് സംവിധായകര്‍ ബോധവാന്‍മാരാകണം.
പ്രേക്ഷകന്റെ ആസ്വാദനമാപിനിയുടെ അളവു യര്‍ത്തുവാന്‍ ഫിലിം ഫെസ്റ്റുകള്‍
സഹായകമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ നിരൂപകനായ സി.എസ്.
വെങ്കിടേശ്വരന്‍ മോഡറേറ്റായിരുന്നു.
No comments:
Post a Comment