സിനിമ ഒരു
സാമൂഹിക മാധ്യമവും, സിനിമ സ്‌ക്രീനിങ് ഒരു സാമൂഹിക
കലയുമാണെന്ന് സംവിധായകനും ഡോക്യുമെന്ററി
മേളയുടെ ജൂറി അംഗവുമായ അരി അല്ലണ്‍സന്‍ പറഞ്ഞു. 8-ാമത് രാജ്യാന്തര ഹ്രസ്വ
ചലച്ചിത്രമേളയുടെ ഭാഗമായി നിള തിയേറ്ററില്‍ നടന്ന 'മാസ്റ്റര്‍ ക്ലാസ്' സെഷനില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം.
''ഇന്റര്‍നെറ്റിന്റെ
വരവ് സിനിമയുടെ വിതരണ രീതിയില്‍ വ്യാപകമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു.
ഡോക്യുമെന്ററികള്‍ പുറത്തിറക്കാനുള്ള മാധ്യമം എന്ന നിലയിലും, സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയത്തെ സംബന്ധിച്ച് പൊതുചര്‍ച്ചകള്‍
രൂപപ്പെടുത്തുന്നതിനും ഇന്റര്‍നെറ്റിനെ പ്രയോജനപ്പെടുത്തണം. ഇതിനായി
ക്രൗഡ്ഫണ്ടിംഗ് പോലെയുള്ള വിപണന രീതികള്‍ പരീക്ഷിച്ച് സിനിമ ചെയ്യുന്നതിന് കൂടുതല്‍
ചെറുപ്പക്കാര്‍ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ഡോ.സി.എസ്. വെങ്കിടേശ്വരന്‍ ചടങ്ങില്‍
അധ്യക്ഷതവഹിച്ചു.
No comments:
Post a Comment