സിനിമാ-ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര
മേഖലയില്‍ നിലനില്‍ക്കുന്ന സെന്‍സര്‍ഷിപ്പുകള്‍ ഒരു പരിധിവരെ അവയുടെ സംവിധായകരുടെ
ആവിഷ്‌കാരസ്വാതന്ത്ര്യത്തെ കുറയ്ക്കുമെന്ന് സംവിധായകര്‍ അഭിപ്രായപ്പെട്ടു.
രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് കൈരളിയില്‍ നടന്ന
പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയെ അപേക്ഷിച്ച് കൊറിയയില്‍
ആവിഷ്‌കാര സ്വാതന്ത്ര്യം കൂടുതലാണെന്ന് 'ബ്യൂട്ടിഫുള്‍
ഗ്രേ' സംവിധാനം ജും ഹ്യും കിം പറഞ്ഞു. അക്കാദമിക് സിലബസിലില്ലാത്ത യാഥാര്‍ത്ഥ്യത്തെ
വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ കാണിക്കാനാണ് താന്‍ ഡോക്യുമെന്ററി സംവിധാനം
ചെയ്തതെന്ന് 'ലിവിംഗ് ദി ഗ്രീന്‍ ഡ്രീം' ന്റെ സംവിധായകന്‍ ഷബില്‍ കൃഷ്ണന്‍ പറഞ്ഞു. പ്രകൃതിസത്യങ്ങള്‍ പോലും
വ്യക്തിനിക്ഷിപ്തമായി തിരിച്ചറിയുന്ന സമൂഹത്തിന് മുന്നില്‍ യാഥാര്‍ത്ഥ്യം വിളിച്ചു
പറയുവാനുള്ള ശ്രമമായിരുന്നു തന്റെ ഡോക്യുമെന്ററി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം ജീവിത
സാഹചര്യങ്ങളെക്കുറിച്ച് ഗോത്രവര്‍ഗ്ഗത്തിന് അവബോധം സൃഷ്ടിക്കുന്നതോടൊപ്പം പുറം
ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുവാനാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചതെന്ന് 'ഗോയിങ് ഹോം' ന്റെ സംവിധായകന്‍ നിരഞ്ജന്‍ കുമാര്‍
കുജുര്‍ പറഞ്ഞു. ഹിന്ദി ഭാഷയുടെ അധിനിവേശം ഗോത്രവര്‍ഗ്ഗ ഭാഷകളെ ഉന്‍മൂലനം ചെയ്യുന്നു. കഥയുടെ അന്തസത്ത ചോര്‍ന്നു
പോകാതിരിക്കാന്‍ വേണ്ടിയാണ് ഗോത്രവര്‍ഗ്ഗഭാഷയായ കുദുക് ല്‍ ചിത്രം സംവിധാനം
ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേരിപ്രദേശത്തെ ജനങ്ങളുടെ ശബ്ദമാണ് തന്റെ
സിനിമയെന്ന് 'ഇന്‍ഡെവിസിബള്‍ സ്‌പെയ്‌സ്'ന്റെ സംവിധായകന്‍ മനീഷ് ശര്‍മ്മ പറഞ്ഞു.
പ്ലേബാക്കുകള്‍
പരീക്ഷണ സൗഹൃദമാണെന്ന് 'എന്റാങ്കിള്‍മെന്റി'ന്റെ സംവിധായിക സാക്ഷാ സിങ് അഭിപ്രായപ്പെട്ടു. 'മാന്‍ ആന്റ് ദി ഓഷ്യന്‍സ്' സംവിധാനം ചെയ്ത തനുമോയി
ബോസ് 'എര്‍ത്ത് ഷിറ്റ്' ന്റെ സംവിധായകന്‍ രാമനാഥന്‍
വൈദ്യനാഥന്‍, 'നോട്ട്‌സ് ഓര്‍ ബോണ്ട്‌സ്' സംവിധാനം ചെയ്ത പ്രചിതി കാവ്‌തെ, 'ലഗെ'യുടെ സംവിധായകന്‍ അഭിലാഷ് വിജയന്‍, കെ.ആര്‍.
നാരായണ്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സംവിധാന വിഭാഗം മേധാവി കമല്‍ കെ.എം. എന്നിവര്‍
സന്നിഹതരായിരുന്നു.
No comments:
Post a Comment