സിനിമാ-ഡോക്യുമെന്ററി
സ്‌നേഹികള്‍ക്ക് അവിസ്മരണീയമായ ദൃശ്യവിരുന്നൊരുക്കിയ 8-ാമത് കേരള രാജ്യാന്തര
ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്രമേളയ്ക്ക് ഇന്ന് (ജൂണ്‍ 30) തിരിശ്ശീല വീഴും.
വൈകിട്ട് 6ന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങില്‍ പരിസ്ഥിതി, ഗതാഗത, സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണന്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. കെ.
മുരളീധരന്‍ എം.എല്‍.എ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.
ശിവകുമാര്‍ മുഖ്യാതിഥിയാകും. ചലച്ചിത്ര
അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുകയും അവാര്‍ഡുകള്‍
പ്രഖ്യാപിക്കുകയും ചെയ്യും. സാംസ്‌കാരിക
വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്., അക്കാദമി വൈസ്
ചെയര്‍മാന്‍ ജോഷി മാത്യു, എക്‌സിക്യൂട്ടീവ് കമ്മിറ്റി
അംഗങ്ങളായ ആര്യാടന്‍ ഷൗക്കത്ത്, രാമചന്ദ്രബാബു, സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍
തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരാവും.
മികച്ച ലോങ്
ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. മികച്ച ഷോര്‍ട്ട്
ഡോക്യുമെന്ററിക്കും മികച്ച ഷോര്‍ട്ട്
ഫിക്ഷനും 50,000 രൂപ വീതവും
പ്രശസ്തിപത്രവുമാണ് ലഭിക്കുക. 25,000 രൂപയും പ്രശസ്തി പത്രവുമാണ് മികച്ച മ്യൂസിക്
വീഡിയോയ്ക്കും മികച്ച ആനിമേഷനും ഏര്‍പ്പെടുത്തിരിക്കുന്നത്. മികച്ച ക്യാംപസ്
ചിത്രത്തിന് 20,000 രൂപയും പ്രശംസാ പത്രവും ലഭിക്കും. മികച്ച ഛായാഗ്രാഹകനുള്ള
അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ നവോഷ് കോണ്‍ട്രാക്ടറാണ്.
10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
സമാപന ചടങ്ങിനു
ശേഷം അവാര്‍ഡ് നേടിയ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കും.
No comments:
Post a Comment