രാജ്യാന്തര
ഹ്രസ്വചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് (ജൂണ്‍ 28) പ്രേക്ഷകരെ കാത്തിരിക്കുന്നത് 32 ഓളം നല്ല
ചിത്രങ്ങള്‍. ആറ്റൂര്‍ രവിവര്‍മ്മയെന്ന ഇന്ത്യന്‍ കവിതാ ലോകത്തെ സമാനതകളില്ലാത്ത
പ്രതിഭയുടെ ജീവിതത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും അതുല്യ നിമിഷങ്ങളെ കോര്‍ത്തിണക്കി
സംവിധായകന്‍ അന്‍വര്‍ അലി അണിയിച്ചൊരുക്കിയ ചിത്രമാണ് 'മറുവിളി'. 90 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ലോങ്
ഡോക്യുമെന്ററി വിഭാഗത്തിലാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടൊപ്പം രണ്ടു
മലയാള ചിത്രങ്ങളും ഒരു ബംഗാളി ചിത്രവും ഈ വിഭാഗത്തില്‍ പ്രേക്ഷകന് മുന്നിലെത്തും.
വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രാദേശിക ഭാഷയെ അവഗണിക്കുന്നതു മൂലം ആദിവാസി
കുട്ടികള്‍ ക്ലാസ് മുറികളില്‍ നേരിടുന്ന ആത്മ സംഘര്‍ഷങ്ങളെ 28 മിനിട്ടിനുള്ളില്‍ സമൂഹത്തിനോട് പറയാന്‍ പാലക്കാട് ജില്ലാ പഞ്ചായത്ത്
തയ്യാറാക്കിയ 'ദി മദര്‍ ടങ്' എന്ന ചിത്രം ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ ഇന്ന് മല്‍സരത്തിനെത്തുന്നത്.
പൊതുസമൂഹത്തിന് സുപരിചതമല്ലാത്ത ലൈംഗിക തൊഴിലാളികളുടെ ഇരുളടഞ്ഞ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്
ഷെറി ഗോവിന്ദന്‍ സംവിധാനം ചെയ്ത 'റെഡ് ബ്ലൂ ഗ്രീന്‍
യെല്ലോ'
എന്ന ചിത്രം. ഈ ചിത്രവും ഷോര്‍ട്ട് ഡോക്യുമെന്ററി
വിഭാഗത്തില്‍ ഇന്ന് മല്‍സരത്തിനെത്തുന്നുണ്ട്.
ഷോര്‍ട്ട്
ഫിക്ഷന്‍ പ്രദര്‍ശന വിഭാഗത്തില്‍ 9 ചിത്രങ്ങളും
ആനിമേഷന്‍ വിഭാഗത്തില്‍ നാല് ചിത്രങ്ങളും ഇന്ന് മേളയുടെ മാറ്റുകൂട്ടും. വൈക്കം
വിജയലക്ഷ്മിയെന്ന അന്ധയായ ഗായികയുടെ മാതാപിതാക്കളുടെ കഥ പറയുന്ന ചിത്രമാണ് 'സല്യൂട്ട്'. ഷോര്‍ട്ട് ഡോക്യുമെന്ററി പ്രദര്‍ശന
വിഭാഗത്തിലൂടെയാണ് ചിത്രം മേളയിലെത്തുന്നത്. ഇതോടൊപ്പം മൂന്നു ചിത്രങ്ങളും ഈ
വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. ഇന്റര്‍നാഷ്ണല്‍ ഡോക്യുമെന്ററി അസോസിയേഷന്‍
തെരഞ്ഞെടുത്ത മൂന്നു ചിത്രങ്ങളും, രാജ്യാന്തര വിഭാഗത്തില്‍
രണ്ടു ചിത്രങ്ങളും മൂന്നാം ദിനം കാണികള്‍ക്ക് കൗതുകമാകും. കൊറിയന്‍ സിനിമയുടെ
ദൃശ്യഭംഗിയും തനിമയും ആവിഷ്‌കരിക്കുന്ന രണ്ടു ചിത്രങ്ങള്‍ കണ്ട്രിഫോക്കസ് വിഭാഗത്തിലൂടെ
ഇന്ന് പ്രേക്ഷകന് മുന്നിലെത്തും. അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന വിഖ്യാത സംവിധായകന്റെ
സിനിമകളിലൂടെ കടന്നുപോകുന്ന 58 മിനിട്ട് ദൈര്‍ഘ്യമുള്ള
'ഇമേജ് ആന്റ് റിഫ്‌ളക്ഷന്‍', ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ
ഇംഗ്ലീഷ് ഭാഷയുമായി കോര്‍ത്തിണക്കുന്ന സപ്ന്ദന്‍ ബാനര്‍ജി സംവിധാനം ചെയ്ത 'ഇംഗ്ലീഷ് ഇന്ത്യ' എന്ന ചിത്രവും ലോങ് ഡോക്യുമെന്ററി
വിഭാഗത്തിലൂടെ സിനിമയുടെ പുത്തന്‍ ഭാവങ്ങളെ പ്രേക്ഷകന് പരിചയപ്പെടുത്തും.
No comments:
Post a Comment