ഇന്ത്യന്‍
പ്രേക്ഷകര്‍ അനിമേഷന്‍ ചിത്രങ്ങളെ കേവലം ബാലസിനിമാ വിഭാഗത്തില്‍
പെടുത്തുന്നൂവെന്ന് പ്രശസ്ത അനിമേഷന്‍ സിനമാ സംവിധായകന്‍ പ്രസന്‍ജിത്ത് ഗാംഗുലി
പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നിളയില്‍
നടന്ന മാസ്റ്റര്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പ്രേക്ഷക
സമൂഹത്തിന്റെ കലാബോധത്തിനും വൈകാരികതയ്ക്കുമനുസരിച്ച് സിനിമ നിര്‍മ്മിക്കാത്തതാണ്
അനിമേഷന്‍ ചിത്രങ്ങള്‍ക്ക് സ്വീകാര്യത കുറയുന്നത്. സാങ്കേതികവിദ്യയുടെ അതിപ്രസരം
കാരണം അനിമേഷന്‍ സിനിമകളുടെ കാവ്യാത്മകത നഷ്ടമാകുന്നു. സ്ഥിരരൂപങ്ങളില്‍ നിന്നും
ആവര്‍ത്തന വിരസതയില്‍ നിന്നും വിമുക്തമാവാതെ അനിമേഷന്‍ സിനിമകള്‍ക്ക് പ്രേക്ഷകരെ
ലഭിക്കില്ല. അയഥാര്‍ഥ്യ രൂപങ്ങള്‍ക്ക് യാഥാര്‍ഥ്യത ജനിപ്പിക്കുമ്പോഴാണ് അനിമേഷന്‍
ചിത്രങ്ങള്‍ വിജയകരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment